Quantcast

"ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടുന്നു; അന്വേഷണം ഇഴയാൻ കാരണം ബിജെപിയുമായുള്ള കൂട്ടുകെട്ട്"

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    15 Feb 2023 7:02 AM

Published:

15 Feb 2023 5:35 AM

Chennithala_lifemission case
X

ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിന്റെ അറസ്റ്റ് കേസിൽ മുഖൈമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണം ബിജെപിയുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ടെന്നും ചെന്നിത്തല പറഞ്ഞു.

"ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അറസ്റ്റിലായതോടെ സത്യം പുറത്തുവന്നിരിക്കുന്നു. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്റെ അറസ്റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ട്. ഈ കേസ് ഞങ്ങളന്ന് ഉയർത്തിപ്പിടിച്ചപ്പോൾ ലൈഫ് മിഷനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്‌തുതകൾ പുറത്തുവരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്"; ചെന്നിത്തല പറയുന്നു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് കേസിന്റെയും ലൈഫ് മിഷന്റെയും അന്വേഷണം ഇഴഞ്ഞുനീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയെങ്കിലും ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ കൂടുതൽ പ്രതികൾ പുറത്തുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നും ഇഡി അറിയിച്ചിരുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

TAGS :

Next Story