Quantcast

വി.എസ് സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ

കെ പ്രകാശ് ബാബു, പി സന്തോഷ്‌കുമാർ, സത്യൻ മൊകേരി എന്നിവര്‍ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-08 12:50:23.0

Published:

8 Nov 2022 11:10 AM GMT

വി.എസ് സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ
X

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്‌റ്റന്‍റ് സെക്രട്ടറിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരൻ, പി.പി സുനീർ എന്നിര്‍ അസിസ്‌റ്റന്‍റ് സെക്രട്ടറിമാരാകും. 21 അംഗ സംസ്ഥാന സംസ്ഥാന എക്‌സിക്യുട്ടീവിൽ ആറ്‌ പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ആർ രാജേന്ദ്രൻ, ജി.ആർ അനിൽ, കെ.കെ അഷ്‌റഫ്‌, കമല സദാനന്ദൻ, സി.കെ ശശിധരൻ, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്‌ പുതുമുഖങ്ങൾ. തിരുവനന്തപുരത്ത്‌ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്‍റേതാണ് തീരുമാനം.

മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ഇത്തവണയും പരിഗണിച്ചില്ല. നേരത്തെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കാതിരുന്നത്. കെ പ്രകാശ് ബാബു, പി സന്തോഷ്‌കുമാർ, സത്യൻ മൊകേരി എന്നിവര്‍ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയതിനാൽ ആണ് ഇവര്‍ ഒഴിവായത്.

TAGS :

Next Story