സ്വാതന്ത്ര്യത്തിന്‍റെ നാൾവഴികളുടെ ഡോക്യുമെന്‍ററിയുമായി എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍
ചെറുകാവ് സിയാംകണ്ടം സ്കൂളിലെ വിദ്യാര്‍ഥികളാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്
മലപ്പുറം: നാലാം ക്ലാസിലെ സ്വാതന്ത്ര്യത്തിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഡോക്യുമെന്‍ററി തയ്യാറാക്കി മലപ്പുറം ചെറുകാവ് സിയാംകണ്ടം സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്വാതന്ത്ര്യത്തിന്‍റെ നാൾവഴികളും ചരിത്രവും ഗാന്ധിയുടെ വരവും ബ്രിട്ടീഷുകാരുടെ പതനവും ഉൾപ്പെടുത്തിയതാണ് വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ഡോക്യുമെന്‍ററി. സിനിമ കാണുന്നതുപോലെ ഓരോ സംഭവവും മനസ്സിലാക്കാനും ഉൾക്കൊള്ളാനും വിദ്യാര്‍ഥികളെ ഈ ഡോക്യുമെന്‍ററി സഹായിക്കുന്നു.
ചെറുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ അബ്ദുല്ലകോയ സാഹിബ് ആഗസ്ത് 15ന് ഡോക്യുമെന്‍ററി പ്രകാശനം ചെയ്‌തു. ജ്യോത്സ്ന, നിയാസ്, ലബീബ് തുടങ്ങിയ അധ്യാപകര്‍ പ്രധാനാധ്യാപകന്‍റെയും മറ്റു സഹ അധ്യാപകരുടെയും പി.ടി.എ കമ്മറ്റിയുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്.
Next Story
Adjust Story Font
16