Quantcast

'ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേ വസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പഠനമുണ്ടോ?'- സർക്കാരിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്

''60 ലക്ഷം വിദ്യാർത്ഥികളും രണ്ടര ലക്ഷം അധ്യാപകരുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ശതമാനത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ഇത്തരം പരിഷ്‌കരണം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറും. ധാർമികതയും സദാചാരബോധവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി ഇത് അനുവദിക്കുകയുമില്ല.''

MediaOne Logo

Web Desk

  • Updated:

    2022-08-04 12:28:07.0

Published:

4 Aug 2022 12:27 PM GMT

ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേ വസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പഠനമുണ്ടോ?- സർക്കാരിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്
X

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ യൂനിഫോം, മിക്‌സഡ് സ്‌കൂൾ നയങ്ങൾക്കെതിരെ വിമർശനവുമായി സമസ്ത വിദ്യാർത്ഥി വിഭാഗം എസ്.കെ.എസ്.എസ്.എഫ് നേതാവ്. ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേവസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പറയുന്ന പഠനം സർക്കാരിന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു. 60 ലക്ഷം വിദ്യാർത്ഥികളും രണ്ടര ലക്ഷം അധ്യാപകരുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ശതമാനത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ഇത്തരം പരിഷ്‌കരണം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടയ്ക്കിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഔദാര്യ പ്രസ്താവനകൾ വരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കില്ല. മിക്‌സഡ് ക്ലാസ്സുകൾ ആരംഭിക്കണമെങ്കിൽ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ച് സർക്കാരിനെ അറിയിക്കണം. ഇതിലൂടെ ലിംഗസമത്വം നടപ്പാക്കാൻ കഴിയുമെന്ന് സർക്കാരിന് തന്നെ ആത്മവിശ്വാസമില്ലേ? അങ്ങനെയെങ്കിൽ ഇത്തരം കാര്യങ്ങൾ പൂർണമായി ഉപേക്ഷിച്ചുകൂടേ? അതോ തങ്ങളുടെ ആശങ്ങൾ പരസ്യമായി പറയാൻ പരിമിതിയുണ്ടോ?-ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ചോദിച്ചു.

ഭരണഘടനയിൽ പറയുന്ന തുല്യതയെ മറയാക്കിയാണല്ലോ പലപ്പോഴും ഇതിന് നിയമപരിരക്ഷയുണ്ടാക്കുന്നത്. ഭരണഘടനയിൽ പറയുന്ന തുല്യതയും ഈ ഇടകലർത്തലും വസ്ത്രവും എന്ത് ബന്ധമാണുള്ളത്? ധാർമികതയും സദാചാരബോധവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി ഇത് അനുവദിക്കുകയുമില്ല. മുൻ എം.എൽ.എമാരായ ബൽറാം, ശബരീനാഥ് തുടങ്ങിയ വലത് ലിബറലുകൾക്കും ഇത് ബാധകമാണെന്നും സത്താർ വ്യക്തമാക്കി.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ചർച്ചയ്ക്കായി പുറത്തിറക്കിയ പാഠ്യപദ്ധതി കരടുരേഖ വായിച്ചു. അക്കാദമികതലത്തിൽ ചർച്ചകൾ നടത്തി ഭേദഗതി നിർദ്ദേശങ്ങൾ പരിഗണിച്ച്, സർക്കാർ തീർപ്പുകൽപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2019ലെ ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 123 ആണെന്നും ലിംഗ അസമത്വം കുറഞ്ഞ രാജ്യങ്ങൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലാണെന്നും രേഖയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവേചനമില്ലാതെ പഠിക്കാനും അനുബന്ധ കാര്യങ്ങൾക്കും അവസരം ഉണ്ടായിരിക്കണം. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവാനും ഇടയില്ല.

എന്നാൽ, ഇടയ്ക്കിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഔദാര്യ പ്രസ്താവനകൾ വരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കില്ല. മിക്‌സഡ് ക്ലാസ്സുകൾ ആരംഭിക്കണമെങ്കിൽ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ച് സർക്കാരിനെ അറിയിക്കണം. ഇത്തരം കാര്യങ്ങളെ കുറിച്ച് ഈ രീതിയിൽ പറയാൻ കാരണമെന്താണ്? ഇതിലൂടെ ലിംഗസമത്വം നടപ്പാക്കാൻ കഴിയുമെന്ന് സർക്കാരിന് തന്നെ ആത്മവിശ്വാസമില്ലേ? അങ്ങനെയെങ്കിൽ ഇത്തരം കാര്യങ്ങൾ പൂർണമായി ഉപേക്ഷിച്ചുകൂടേ? അതോ തങ്ങളുടെ ആശങ്ങൾ പരസ്യമായി പറയാൻ പരിമിതിയുണ്ടോ?

ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേവസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പറയുന്ന ഏതെങ്കിലും പഠനം സർക്കാരിന്റെ കൈവശമുണ്ടോ? ഭരണഘടനയിൽ പറയുന്ന തുല്യത(Equality)യെ മറയാക്കിയാണല്ലോ പലപ്പോഴും ഇതിന് നിയമപരിരക്ഷയുണ്ടാക്കുന്നത്. ഭരണഘടനയിൽ പറയുന്ന തുല്യതയും ഈ ഇടകലർത്തലും വസ്ത്രവും എന്ത് ബന്ധമാണുള്ളത്? നിയമം (Law) നടപ്പാക്കുന്നതിലും സംരക്ഷണം (Protection) നൽകുന്നതിലും തുല്യത വാഗ്ദാനം ചെയ്യുന്നതിനെ ഈ ആഭാസങ്ങൾക്ക് കൂട്ടുപിടിക്കുന്നത് ശരിയാണോ? ഭരണഘടനയെ ഇങ്ങിനെ ദുർവ്യാഖ്യാനം ചെയ്യാമോ?

അറുപത് ലക്ഷം വിദ്യാർത്ഥികളും രണ്ടര ലക്ഷം അധ്യാപകരുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ശതമാനത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ഇത്തരം പരിഷ്‌കരണം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറും.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ചർച്ചക്കായി പുറത്തിറക്കിയ പാഠ്യപദ്ധതി കരട് രേഖ വായിച്ചു. അക്കാദമിക...

Posted by Sathar panthaloor on Thursday, August 4, 2022

ധാർമികതയും സദാചാരബോധവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി ഇത് അനുവദിക്കുകയുമില്ല. മുൻ എം.എൽ.എമാരായ ബൽറാം, ശബരീനാഥ് തുടങ്ങിയ വലത് ലിബറലുകൾക്കും ഇത് ബാധകമാണ്.

Summary: 'Is there a study that says that even if men and women are mixed and wear the same clothes, there will be gender equality?'- asks SKSSF leader Sathar Panthaloor

TAGS :

Next Story