Quantcast

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്നും വിദ്യാർഥികളുടെ പഠനാവസരം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി എസ്.കെ.എസ്.എസ്.എഫ് നേതാക്കളെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    1 Jun 2024 12:23 PM GMT

Plus one seat crisis Malappuram
X

തിരുവനന്തപുരം: മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. പ്ലസ് വൺ സീറ്റല്ല ബാച്ച് വർധനയാണ് വേണ്ടതെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാർജിനൽ സീറ്റ് വർധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. സയൻസ് വിഷയങ്ങളിൽ വൈവിധ്യമാർന്ന കോമ്പിനേഷനുകൾ മലബാർ ജില്ലകളിൽ കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലകളിൽ തൊഴിലധിഷ്ഠിതമായ പുതിയ ബിരുദ കോഴ്‌സുകൾ മലബാറിലെ ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എല്ലാ സർക്കാർ കോളജുകളിലും ഓണേഴ്‌സ് ബിരുദം ആരംഭിക്കുക, മലപ്പുറം ജില്ലയിൽ സർക്കാർ എഞ്ചിനീയറിങ് കോളജ് തുടങ്ങുക, ഓപ്പൺ സ്‌കൂൾ ഹെഡ്ക്വാർട്ടേഴ്‌സ് മലബാറിൽ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കുക, ശ്രീനാരായണ ഓപ്പൺ സർവകലാശാല ഫീസ് നിരക്ക് കുറയ്ക്കുക എന്നീ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് നിവേദനം കൈമാറി. മലബാറിലെ പ്ലസ് വൺ പ്രതിസന്ധി വിഷയത്തിൽ പരിശോധിച്ച് ആവശ്യമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ പഠനാവസരം നഷ്ടമാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മുട്ടിൽ, സെക്രട്ടറി സി.ടി. ജലീൽ പട്ടർകുളം, ജില്ലാ പ്രസിഡന്റ് ഡോ. ഷമീർ ഹംസ, ജില്ലാ സെക്രട്ടറി അൻസിഫ് അലി സംബന്ധിച്ചു.

TAGS :

Next Story