സമസ്തയിൽ ബാഹ്യശക്തികൾ ഇടപെടേണ്ടതില്ല: എസ്‌കെഎസ്എസ്എഫ്
സമസ്തയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ യോഗ്യരായ നേതൃത്വം അതിനുണ്ട്. സംഘടനയെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്ന് അവർക്കറിയാം. ആരും മേസ്തിരി ചമയാൻ വരേണ്ടതില്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടനാ, സ്ഥാപന സംബന്ധിയായ കാര്യങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ്. സമസ്തയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ യോഗ്യരായ നേതൃത്വം അതിനുണ്ട്. സംഘടനയെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്ന് അവർക്കറിയാം. അതിനിടയിൽ ആരും മേസ്തിരി ചമയാൻ വരേണ്ടതില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. സമസ്തയും പാണക്കാട് സാദാത്തീങ്ങളും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇനിയും അതേ നില തുടരുകയും ചെയ്യും. അതിനിടയിൽ ആര് വിള്ളൽ വീഴ്ത്താൻ ശ്രമിച്ചാലും അത് പരാജയപ്പെടും. സ്വന്തം ചെയ്തികൾ മറച്ച് വെക്കാൻ ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അൻവർ മുഹിയദ്ധീൻ ഹുദവി തൃശ്ശൂർ, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റർ വാണിമേൽ, പാണക്കാട സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, റിയാസ് റഹ്‌മാനി മംഗലാപുരം, ഇസ്മയിൽ യമാനി പുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈർ അസ്ഹരി പള്ളങ്കോട്, സുറൂർ പാപ്പിനിശ്ശേരി, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി,അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ശമീർ ഫൈസി കോട്ടോപ്പാടം, അസ്‌ലം ഫൈസി ബെംഗളുരു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിങ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
Adjust Story Font
16