എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എം.ടി ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഐസിയുവിൽ തുടരുന്നത്. ഇതിനിടെ ഹൃദയസ്തംഭനം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Next Story
Adjust Story Font
16