Quantcast

തിരക്ക് കുറഞ്ഞു; ശബരിമലയിൽ തീർഥാടകർക്ക് നേരിയ ആശ്വാസം

ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    11 Dec 2023 1:07 AM GMT

തിരക്ക് കുറഞ്ഞു; ശബരിമലയിൽ തീർഥാടകർക്ക് നേരിയ ആശ്വാസം
X

പത്തനംതിട്ട: ശബരിമലയിൽ മണിക്കൂറുകൾ നീണ്ട തീർഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറവ് സമയമാണ് തീർഥാടകർ ഇന്നലെ വരികളിൽ കാത്തുനിന്നത്. വെള്ളി, ശനി ദിവസങ്ങളിൽ 13 മണിക്കൂർ അധികം സമയം തീർഥാടകർ വരികളിൽ കാത്ത് നിന്നിരുന്നു.

അതേസമയം, ഇന്ന് വിർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തത് 90,000 പേരാണ്. ഇന്നലെ 77000 പേരാണ് പുല്ലുമേട് കാനനപാദ വഴിയും പമ്പ വഴിയും സന്നിധാനത്ത് എത്തിയത്.ഇതിൽ ശനിയാഴ്ച മല ചവിട്ടിയവരുമുണ്ട്.. ഇന്നലെ മല ചവിട്ടിയത് 47000 പേരാണ്.നടപ്പന്തലുകളിലെയും യൂ കോംപ്ലക്സുകളിലേയും കാത്തിരിപ്പിന്റെ ദൈർഘ്യം കുറഞ്ഞിട്ടുണ്ട്.

പതിനെട്ടാം പടി വഴി കയറുന്ന തീർഥാടകരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തുന്ന തീർഥടകരുടെ തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ടയിലും എരുമേലിയിലും നിലക്കലുമെല്ലാം കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്കൊഴിയുന്നതിനനുസരിച്ചാണ് ഇവിടങ്ങളിൽ നിന്നും തീർഥാടകരെ കടത്തിവിടുന്നത്.

ദർശന സമയം കൂട്ടിയതും തിരക്ക് നിയന്ത്രിക്കാൻ സഹായകമായി. ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട ഇനിമുതൽ മൂന്നുമണിക്ക് തുറക്കും. തന്ത്രിയും ദേവസ്വം ബോർഡും നടത്തിയ ചർച്ചയിലാണ് ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തെ ആക്കാൻ തിരുമാനിച്ചത് .വെർച്വൽ ക്യൂ ബുക്കിംഗ് 80,000 ആക്കി കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. എന്നാൽ ഇതിനോടകം പല ദിവസങ്ങളിലും ബുക്കിങ്ങ് 90000 എത്തിയതിനാൽ തീരുമാനം പ്രായോഗികമല്ല.

അതേസമയം, ശബരിമലയിലെ ഭക്തജനതിരക്കിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ദർശന സമയം കൂട്ടിയകാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എഡിജിപിയും കോടതിയെ അറിയിക്കും.സന്നിധാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സ്പെഷൽ കമ്മീഷണർക്ക് ഹൈക്കോടതി നൽകിയ നിർദേശം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.


TAGS :

Next Story