കോഴിക്കോട് മിഠായിത്തെരുവിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കോർപ്പറേഷൻ
നേരത്തെ തീപിടിത്തമുണ്ടായ ഭാഗങ്ങളിലെ കടകളിലാണ് പൊലീസ് പരിശോധന നടത്തി ഒഴിപ്പിച്ചത്.
കോഴിക്കോട് മിഠായിത്തെരുവിൽ കടകൾക്ക് മുമ്പിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കോർപ്പറേഷൻ. നേരത്തെ തീപിടിത്തമുണ്ടായ ഭാഗങ്ങളിലെ കടകളിലാണ് പൊലീസ് പരിശോധന നടത്തി ഒഴിപ്പിച്ചത്. കോര്‍പ്പറേഷന്‍റെ വാഹനം വ്യാപാരികള്‍ തടഞ്ഞു.
സുരക്ഷാ കാരണങ്ങൾ കൂടി ചൂണ്ടിക്കാണിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ മിഠായിത്തെരുവിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയത്. പൊലീസ് സഹായത്തോടെയുള്ള നടപടിക്ക് കോർപ്പറേഷൻ സെക്രട്ടറി നേരിട്ടെത്തി നേതൃത്വം നൽകി.
വഴിയില്‍ കൂട്ടിയിട്ട സാധനങ്ങൾ പൊലീസ് നീക്കം ചെയ്തു. പൊലീസ് നടപടിക്ക് മുമ്പ് വ്യാപാരികളെ ബോധ്യപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കടകളില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പോകുന്ന വാഹനം വ്യാപാരികള്‍ തടഞ്ഞു. ഓരോ കടയില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളുടെ ലിസ്റ്റ് എഴുതി നല്‍കിയ ശേഷമാണ് വാഹനം വിട്ടുനല്‍കിയത്.
എസ് എം സ്ട്രീറ്റില്‍ നാല് മാസം മുമ്പ് തീപിടുത്തമുണ്ടായ കടയുടെ പരിസരങ്ങളിലും ഒയാസിസ് കോമ്പൌണ്ടിലുമാണ് കോര്‍പ്പറേഷന്‍റെ പരിശോധന നടന്നത്. കയ്യേറ്റം നടത്തിയ കടയുടമകളിൽ നിന്ന് പിഴ ഈടാക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം.
Adjust Story Font
16