എസ്.എൻ.സി ലാവ്‌ലിൻ കേസ്; സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല
കേസ് ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാനാണ് സാധ്യത
പിണറായി വിജയന്‍/സുപ്രിം കോടതി
ഡൽഹി: ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ അന്തിമ വാദത്തിനുള്ള പട്ടികയിൽ ലാവലിൻ ഹരജി ഇന്നും ഉൾപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു കേസിൽ അന്തിമ വാദം കേൾക്കുന്നതിനാൽ ലാവ്‌ലിൻ കേസ് മാറ്റി വെക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. അടുത്തയാഴ്ച്ച കോടതി വേനലവധിയിലേക്ക് കടക്കുന്നതിനാൽ അതിനു ശേഷം കേസ് പരിഗണിക്കാനാണ് സാധ്യത.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. അപ്പീൽ നൽകിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.
Adjust Story Font
16