സോളാർ പീഡനക്കേസിൽ എ.പി അനിൽകുമാറിന് സി.ബി.ഐയുടെ ക്ലീൻചിറ്റ്
ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറ്റവിമുക്തനാക്കി സി.ബി.ഐയുടെ ക്ലീൻചിറ്റ്. കേസിൽ അനിൽകുമാറിനെതിരെ തെളിവില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നേരത്തെ, ഹൈബി ഈഡനും അടൂർ പ്രകാശിനും സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു.
പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. തെളിവ് ഹാജരാക്കുന്നതിൽ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ആരോപണവിധേയരായവരെല്ലാം കുറ്റക്കാരല്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ ഇപ്പോൾ നൽകുന്നത്. ആദ്യ ഘട്ടത്തിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറിയത്.
വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസിൽ അനിൽകുമാർ അടക്കം പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിക്കാരി ഉന്നയിച്ചിരുന്നത്. എന്നാൽ, ഇതിനൊന്നും ഇതുവരെ തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
Summary: CBI's clean chit for ex-minister AP Anilkumar in solar sexual assault case
Adjust Story Font
16