Quantcast

അതിഥി തൊഴിലാളിയെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തു; വിമുക്ത ഭടന് സംഘം ചേര്‍ന്ന് മര്‍ദനം

സി.പി.എം പ്രാദേശിക നേതാവിന്‍റെ അമ്മയുടെ ഫോൺ കാണാതായതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-09-23 09:44:48.0

Published:

23 Sep 2021 9:41 AM GMT

അതിഥി തൊഴിലാളിയെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തു; വിമുക്ത ഭടന് സംഘം ചേര്‍ന്ന് മര്‍ദനം
X

കണ്ണുർ തില്ലെങ്കരിയിൽ വിമുക്ത ഭടനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. തില്ലെങ്കരിയിലെ എ പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. വീടിന് സമീപത്തെ അതിഥി തൊഴിലാളിയെ കയ്യേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം.

സി.പി.എം പ്രാദേശിക നേതാവിന്റെ അമ്മയുടെ ഫോൺ കാണാതായതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മറ്റൊരു അതിഥി തൊഴിലാളിക്ക് കൂടി സംഭവത്തിൽ ബന്ധമുണ്ടന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ അതിഥി തൊഴിലാളിയെ കയ്യേറ്റം ചെയ്തു.

പ്രശാന്തിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു കയ്യേറ്റം. ഇത് പ്രശാന്ത് ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണം. കണ്ണിന് ഗുരുതര പരുക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കിരെ നടപടി ആവശ്യപ്പെട്ട് പ്രശാന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

TAGS :

Next Story