'സോളിഡാരിറ്റി' സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കമാകും
ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും
കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തിലൂന്നിയാണ് സംസ്ഥാന സമ്മേളനം. കലൂർ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിലാണ് സോളിഡാരിറ്റി രണ്ടാം സംസ്ഥാന സമ്മേളനം. രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഡോ.നഹാസ് മാള സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളില്‍ വ്യത്യസ്ത രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീനികള്‍ തീര്‍ത്ത റസിസ്റ്റന്റ് വാള്‍ രൂപത്തിലാണ് സമ്മേളന നഗരിയുടെ പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്.
നാളെ കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ യുവജനറാലിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ 25000ളം പേർ പങ്കെടുക്കും. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായി പങ്കെടുക്കും.
Adjust Story Font
16