സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ കോഴിക്കോട്ട്
മൂന്നു വേദികളായി പതിനഞ്ചിലധികം സെഷനുകളിലായി യുവ സംരംഭകർക്ക് ബിസിനസ് രംഗത്തെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് യൂത്ത് ബിസിനസ് കോണ്‍ക്ലേവിലൂടെ സോളിഡാരിറ്റി ലക്ഷ്യമിടുന്നത്
കോഴിക്കോട്: യുവസംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളെ പരിചയപ്പെടുത്തുന്ന യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ കോഴിക്കോട്ട് നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വാണിജ്യ, വ്യാപാര രംഗത്തെ പ്രമുഖർ അനുഭവങ്ങള്‍ പങ്കുവെക്കാനെത്തും.
മൂന്നു വേദികളായി പതിനഞ്ചിലധികം സെഷനുകളിലായി യുവ സംരംഭകർക്ക് ബിസിനസ് രംഗത്തെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് യൂത്ത് ബിസിനസ് കോണ്‍ക്ലേവിലൂടെ സോളിഡാരിറ്റി. സ്റ്റാർട്ടപ് സംരംഭങ്ങള്‍, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍, ശരീഅ നിയമപ്രകാരമുള്ള നിക്ഷേപമാർഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചർച്ച ചെയ്യും.
ഗള്‍ഫാർ മുഹമ്മദലി, പി.കെ അഹമ്മദ്, നുവൈസ് സി, ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയ ബിസിനസ് രംഗത്തെ പ്രമുഖരും ഇബാദുറഹ്മാന്‍, റിയാസ് ബിന്‍ ഹക്കീം തുടങ്ങിയ മോട്ടിവേറ്റർമാരും പങ്കെടുക്കും. ജമാഅത്തെ ഇസ്‍ലാമി അമീർ പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ടി. ആരിഫലി, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍ തുടങ്ങിയവർ സംസാരിക്കും.
രണ്ടായിത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിന്‍റെ ഭാഗമായി ബിസിനസ് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണു പരിപാടി നടക്കുന്നത്.
Summary: Solidarity Youth Business Conclave to be held in Kozhikode tomorrow to introduce new business opportunities to young entrepreneurs
Adjust Story Font
16