കോവിഡ് ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേത്: ഡോ. നിഷാദ് കുന്നക്കാവ്
ഒരു പ്രതിസന്ധി കാലത്ത് അത് മലപ്പുറം ജില്ലയില്‍ മാത്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുംവിധം ജില്ലാ ഭരണകൂടം നടത്തുന്ന പൊതുജന പിരിവ് അംഗീകരിക്കാനാവില്ല.
സംസ്ഥാനത്തിന്റെ വികസ ചര്‍ച്ചയില്‍ നിര്‍ദേശങ്ങളുമായി ജനകീയ സമര സംഘടനകളുടെ സംഗമം
കോവിഡ് ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നിഷാദ് കുന്നക്കാവ്. ഒരു പ്രതിസന്ധി കാലത്ത് അത് മലപ്പുറം ജില്ലയില്‍ മാത്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുംവിധം ജില്ലാ ഭരണകൂടം നടത്തുന്ന പൊതുജന പിരിവ് അംഗീകരിക്കാനാവില്ല. മറ്റ് 13 ജില്ലകളിലും ഇതിനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം അതനുവദിക്കാത്തത് അനീതിയാണ്. .മലപ്പുറത്തെ ജനങ്ങളുടെ മാത്രം പ്രാണവായു സര്‍ക്കാര്‍ ഏറ്റെടുക്കാത്തത് ജില്ലയോട് തുടരുന്ന വിവേചനത്തിന്റെ തുടര്‍ച്ചയാണ്. അടിസ്ഥാന ചികിത്സാ സൗകര്യമില്ലാതെ മലപ്പുറത്തെ ജനങ്ങളെ മരിക്കാന്‍ വിടാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16