Quantcast

പി.എഫ്.ഐ ഹർത്താൽ അക്രമം; ഹൈക്കോടതി നടപടി വിവേചനപരമെന്ന് സോളിഡാരിറ്റി

ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-21 07:15:36.0

Published:

21 Jan 2023 7:11 AM GMT

Solidarity Youth Movement Kerala
X

സോളിഡാരിറ്റി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി കാണിക്കുന്ന അമിതമായ താൽപര്യം വിവേചനപരമാണെന്ന് സോളിഡാരിറ്റി. സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നതിന് പിന്നിൽ കോടതിക്കുള്ള താൽപര്യങ്ങൾ ന്യായമായും സംശയിക്കേണ്ടതാണ്. ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു.

അതിനു പുറമെ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്‍റെ വിശദാംശങ്ങൾ ഇത് വരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സർക്കാരോ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ട് കെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാർട്ടികളുടെയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്.

ഒരു ഹർത്താലിൻ്റെ തുടർ നടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ടുകെട്ടലുമൊക്കെ നൂറ് കണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഭവിക്കുന്നത് എന്നത് കോടതിയുടെ ഇടപെടലിൻ്റെ വിവേചന പരതയാണ് വെളിവാക്കുന്നതെന്നും സോളിഡാരിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.






TAGS :

Next Story