Quantcast

'കാഫിർ സ്ക്രീൻഷോട്ടും മാഷാ അല്ലാഹ് സ്റ്റിക്കറും പ്രചരിപ്പിച്ച് കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സി.പി.എം ശ്രമം'

സി.പി.എമ്മിന്‍റെ വർഗീയ ധ്രുവീകരണ അജണ്ടകളെ ചെറുക്കുക എന്ന തലക്കെട്ടിലായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പൊതുസമ്മേളനം

MediaOne Logo

Web Desk

  • Updated:

    2024-08-20 09:17:55.0

Published:

20 Aug 2024 3:58 AM GMT

Solidarity Youth Movement organizes public meeting in Vatakara on Kafir screenshot controversy
X

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊതുസമ്മേളനം സംഘടിപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. വടകരയിൽ നടന്ന സമ്മേളനത്തിൽ ജമാഅത്ത ഇസ്‍ലാമി സംസ്ഥാന സമിതി അംഗം ശിഹാബ് പൂക്കോട്ടൂർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

സി.പി.എമ്മിന്‍റെ വർഗീയ ധ്രുവീകരണ അജണ്ടകളെ ചെറുക്കുക എന്ന തലക്കെട്ടിലായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പൊതുസമ്മേളനം. കാഫിർ സ്ക്രീൻഷോട്ട്, മാഷാ അല്ലാഹ് സ്റ്റിക്കർ എന്നിവയൊക്കെ പ്രചരിപ്പിച്ച് സി.പി.എം കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Summary: Solidarity Youth Movement organizes public meeting in Vatakara on Kafir screenshot controversy

TAGS :

Next Story