Quantcast

പത്തനംതിട്ടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

പുളിക്കീഴ് സ്വദേശികളായ കൃഷ്ണൻകുട്ടി, ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-08-03 08:16:19.0

Published:

3 Aug 2023 4:24 AM GMT

The husband surrendered after killing his wife in Thrissur
X

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയാണ് സംഭവം.

കൃഷ്ണൻകുട്ടിയെയും ശാരദയെയും വീടിനുള്ളിലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.കുടുബപ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.

മകൻ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് അച്ഛൻ കൃഷ്ണൻകുട്ടി മുമ്പും പറഞ്ഞിരുന്നു.ഉപദ്രവത്തിൽ പൊലീസിന് പരാതിയും നൽകിയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് മാതാപിതാക്കൾ വാടകയ്ക്കാണ് കുറച്ചുകാലമായി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.


TAGS :

Next Story