'പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞൂ'; മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയുള്ള ഗാനം വൈറൽ
കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള ഗാനാലാപനം.
ആലപ്പുഴ: മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയുള്ള ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ. സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള ഗാനാലാപനം.
സജി ചെറിയാൻ ഒരഭിമാന താരമായ് മാറീ
ചെങ്ങന്നൂരിന്റെ അഭിലാഷമായീ
പ്രളയത്തെ നോക്കീ വിതുമ്പീ,
പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞൂ
കക്ഷിരാഷ്ട്രീയങ്ങളില്ലാതെ,
കൈത്താങ്ങും തണലുമായി നിന്നൂ
കർമയോദ്ധാവായ് പടനയിച്ചായിരം
കണ്ണുനീരൊപ്പി നടന്നൂ
പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി
ജന്മനാടിന്റെ രോമാഞ്ചമായീ...എന്നിങ്ങനെയാണ് കവിതയിലെ വരികൾ.
Next Story
Adjust Story Font
16