സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല
കോവിഡിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണ് നീട്ടിവയ്ക്കുന്നത്
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല. കോവിഡിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണ് നീട്ടിവയ്ക്കുന്നത്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയിരുന്നത്. നോട്ടീസ് ലഭിച്ചതിന്‍റെ രണ്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും ഇ.ഡിയ്ക്ക് മുന്നിൽ സോണിയ ഹാജരാകുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് തിയതി നീട്ടാൻ തീരുമാനിച്ചത്.
ജൂണ്‍ രണ്ടിനാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ സ്വവസതിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അവര്‍. അതേസമയം സോണിയ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് കോവിഡ് തടസമാകില്ലെന്നാണ് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.കേസില്‍ രാഹുല്‍ ഗാന്ധിക്കും ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍ ആ ദിവസം വിദേശത്തായതിനാല്‍ രാഹുല്‍ അസൗകര്യം അറിയിച്ചതോടെ ഹാജരാകാനുള്ള തീയതി ജൂണ്‍ 13ലേക്ക് നീട്ടിനല്‍കിയിരുന്നു.
Adjust Story Font
16