Quantcast

സൂചിപ്പാറയിൽ നിന്ന് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നത് കാലാവസ്ഥ പ്രതികൂലമായതിനാൽ- വയനാട് കലക്ടർ

നാളെ തന്നെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    9 Aug 2024 4:17 PM GMT

സൂചിപ്പാറയിൽ നിന്ന് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നത് കാലാവസ്ഥ പ്രതികൂലമായതിനാൽ- വയനാട് കലക്ടർ
X

വയനാട്: സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതിൽ വിശദീകരണവുമായി വയനാട് ജില്ലാ കലക്ടർ. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം. നാളെ തന്നെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.

നാല് മൃതദേഹങ്ങളാണ് ഇന്ന് തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെയാണ് രക്ഷാപ്രവർത്തകരുമായി മടങ്ങിയത്.

കവറുകൾ താഴേക്കിട്ട് മൃതദേഹങ്ങൾ പാക്ക് ചെയ്തുവെക്കണമെന്നാണ് ഹെലികോപ്റ്ററിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്രയും ദിവസമായതിനാൽ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. പി.പി.ഇ കിറ്റും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.

TAGS :

Next Story