Quantcast

''ബിരിയാണി കഴിച്ചിട്ട് ഡാൻസ് കളിക്കാൻ പറ്റോ? വെജിറ്റേറിയനാണ് പ്രാക്ടിക്കൽ''; കലോത്സവ ഭക്ഷണത്തിൽ സ്പീക്കർ

15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കും.

MediaOne Logo

Web Desk

  • Published:

    22 Jan 2023 12:51 PM

AN Shamseer
X

തിരുവനന്തപുരം: കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന് സ്പീക്കർ എ.എൻ ഷംസീർ. വെജിറ്റേറിയനാണ് പ്രാക്ടിക്കലായ ഭക്ഷണം. ബിരിയാണി കഴിച്ചിട്ട് ഡാൻസ് കളിക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികൾ വരുന്നത് കലാമത്സരങ്ങൾക്കാണ്. ഇടക്ക് വന്നു ഭക്ഷണം കഴിക്കുന്നു എന്ന് മാത്രമേയുള്ളൂ. നല്ല രീതിയിലാണ് കോഴിക്കോട്ട് ഇത്തവണ കലോത്സവം നടന്നത്. അതിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സ്പീക്കർ പറഞ്ഞു.

15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ആറ് മുതൽ എട്ട് വരെ ബജറ്റിൻമേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച ധനാഭ്യർഥനയിൽ സൂക്ഷമ പരിശോധന നടക്കുമെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുവെക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്. സമ്മേളനവുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ പറഞ്ഞു.

TAGS :

Next Story