'ആദ്യം കൊലക്കത്തി താഴെ വെക്കട്ടെ, സർവകക്ഷിയോഗം സമയത്ത് നടത്താം'; സ്പീക്കർ
' മതതീവ്രവാദ സംഘങ്ങളെ ഒറ്റപ്പെടുത്തണം'
തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതങ്ങളെ അപലപിച്ച് സ്പീക്കർ എം.ബി.രാജേഷ്. ഇതിനെ സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളായിട്ടോ, ക്രമിനൽ അക്രമമായിട്ടോ കാണാനാവില്ലെന്നും കൊല്ലാനുള്ളവരുടെയും കൊലപാതികളുടെയും പട്ടിക നേരത്തെ തന്നെ തയ്യാറാക്കി വെച്ച തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്കേ ഇത് ചെയ്യാനാവൂ എന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
'വിഷു ദിവസത്തിലാണ് ഒരാളെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം അടുത്ത കൊലപാതകവും നടന്നു. മുഖാമുഖം നിൽക്കുന്നത് രണ്ട് തീവ്രസ്വഭാവമുള്ള സംഘങ്ങളാണ് ഇതിന് പിന്നിലുള്ളത്. പൊലീസ് കൃത്യവും ശക്തവുമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇത് മാത്രം പോര, ഇത്തരം സംഘങ്ങളെ പൂർണമായും ഒറ്റപ്പെടുത്തണം.കേരളത്തെ പകുത്തെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലുന്നവരുടെ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ട.ചോര പുരണ്ടകൈകളോടെയാണ് ഇവർ ആരോപണം ഉന്നയിക്കുന്നത്.ഇവർ ആദ്യം കൊലക്കത്തി താഴെ വെക്കട്ടെ,സർവകക്ഷിയോഗം സമയത്ത് നടത്താമെന്നും സ്പീക്കർ പറഞ്ഞു.
Adjust Story Font
16