Quantcast

ഷംസീർ ​ഹെെന്ദവ ജനതയോട് മാപ്പ് പറയണം: ജി. സുകുമാരന്‍ നായര്‍

വിശ്വാസസംരക്ഷണ ദിനാചരണത്തിന്റെ ഭാ​ഗമായി ജി. സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും വഴിപാടും നടത്തി.

MediaOne Logo

Web Desk

  • Updated:

    2023-08-02 07:05:52.0

Published:

2 Aug 2023 5:23 AM GMT

nss general secretory g sukumaran nair
X

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമർശങ്ങൾ ഹെെന്ദവ വിശ്വാസികൾക്ക് എതിരാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്രത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാ​ഗമായി ജി. സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും വഴിപാടും നടത്തി.

എ.എന്‍. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും സുകുമാരന്‍ നായര്‍ പറഞ്ഞു.

സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ല. എന്നാൽ രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ. ഞങ്ങൾ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു. തങ്ങൾ ആരെയും ആക്രമിക്കുന്നില്ല. പ്രാർത്ഥന മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story