Quantcast

കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം

മേയർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ചർച്ച ചെയ്യാന്‍ വിളിച്ചുചേർക്കുന്ന യോഗത്തിൽ മേയർ തന്നെ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നു

MediaOne Logo

Web Desk

  • Published:

    19 Nov 2022 1:29 AM GMT

കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം
X

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ഇന്ന് ചേരും. മേയർ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫും കൗൺസിൽ യോഗസമയം നീട്ടി നൽകണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും തുടരും.

കത്ത് വിവാദത്തിന്റെ പശ്ചാതലത്തിലാണ് വൈകിട്ട് നാല് മണിക്ക് പ്രത്യേക കൗൺസിൽ ചേരുന്നത്. മേയർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ചർച്ച ചെയ്യാന്‍ വിളിച്ചുചേർക്കുന്ന യോഗത്തിൽ മേയർ തന്നെ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നു. മേയർക്ക് പകരം ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകി. രണ്ടു മണിക്കൂറാണ് വിഷയം ചർച്ച ചെയ്യാനായി അനുവദിച്ചിരിക്കുന്നത്. എന്നാൽ യോഗത്തിന്റെ സമയം നീട്ടി നൽകണമെന്ന ആവശ്യം ബി.ജെ.പി ഉയർത്തുന്നു.

വിവാദം കത്തിനിൽക്കുന്നതിനാൽ യോഗത്തിലും പ്രതിഷേധങ്ങൾ ഉയരും. പേരിനു മാത്രമായി കൗൺസിൽ യോഗം ചേർന്ന് പിരിയാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മേയറുടെ രാജി ആവശ്യം തന്നെയാകും ബി.ജെ.പി - യു.ഡി.എഫ് കൗൺസിലർമാർ മുന്നോട്ടു വയ്ക്കുക. കോർപ്പറേഷന് അകത്തും പുറത്തുമായി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ഇന്നും തുടരും. അതേസമയം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖേന ഡിജിപിക്ക് ഉടൻ കൈമാറും.

TAGS :

Next Story