മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്പെഷൽ ട്രെയിൻ
സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും
പാലക്കാട്: മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷൽ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിനാണ് പ്രഖ്യാപിച്ചത്.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിൻ 5:35ന് കോഴിക്കോട് എത്തും . കണ്ണൂരിൽ 7:40നാണ് എത്തുക.
ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 06032 ട്രെയിൻ കണ്ണൂരിൽനിന്ന് രാവിലെ 8:10ന് പുറപ്പെട്ട് 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.
പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാൽ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.
Next Story
Adjust Story Font
16