അധ്യാപകരുടെ പേരുകൊണ്ട് ഉമ്മൻചാണ്ടിയുടെ ചിത്രം; നിയമനാംഗീകാരത്തിന് വരയിലൂടെ ആദരമർപ്പിച്ച് സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ
തലസ്ഥാന നഗരിയിൽ ഉള്ളവരുടെ പേരുകൾ തലഭാഗത്തുനിന്ന് തുടങ്ങി കാസർകോട് ഭാഗത്തുള്ളവരുടെ പേരുകൾ ഷർട്ടിലും എഴുതിയാണ് ആദരസൂചകമായി ചിത്രം വരച്ചുതീർത്തത്
കോഴിക്കോട്: ഉമ്മൻചാണ്ടിക്ക് വരയിലൂടെ ആദരാഞ്ജലിയർപ്പിച്ച് അദ്ദേഹത്തിന്റെ ഭരണകാലത്ത് നിയമനാംഗീകാരം ലഭിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ. കോഴിക്കോട് പാറക്കടവ് ഗവൺമെന്റ് യുപി സ്‌കൂൾ അധ്യാപകനായ പന്നിയന്നൂർ സ്വദേശി വത്സൻ പിലാവുള്ളതിലാണ് അംഗീകാരം ലഭിച്ച അധ്യാപകരുടെ പേരുകൊണ്ട് ഉമ്മൻചാണ്ടിയുടെ ചിത്രം വരച്ചത്.
ഒരു പതിറ്റാണ്ടിലേറെ നിയമനം ലഭിക്കാതിരുന്ന 133 സ്‌പെഷ്യലിസ്റ്റ് അധ്യാപകർക്ക് നിയമനാംഗീകരാം ലഭിച്ചത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്. അന്ന് നിയമനാംഗീകരം ലഭിച്ച 133 അധ്യാപകരുടെ പേരുകൾ കൊണ്ട് ചിത്രം വരച്ചാണ് പാറക്കടവ് ഗവൺമെന്റ് യുപി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വത്സൻ പിലാവുള്ളതിൽ ഉമ്മൻചാണ്ടിക്ക് ആദരവ് അർപ്പിക്കുന്നത്. തലസ്ഥാന നഗരിയിൽ ഉള്ളവരുടെ പേരുകൾ തലഭാഗത്തുനിന്ന് തുടങ്ങി കാസർകോട് ഭാഗത്തുള്ളവരുടെ പേരുകൾ ഷർട്ടിലും എഴുതിയാണ് ആദരസൂചകമായി ചിത്രം വരച്ചുതീർത്തത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 133 സ്‌പെഷ്യലിസ്റ്റ് അധ്യാപകരാണ് ഒന്നും രണ്ടും പതിറ്റാണ്ടായി നിയമനം അംഗീകരിക്കാതെ വിവിധ വിദ്യാലയങ്ങളിൽ ജോലി ചെയ്തിരുന്നത്. മാറിമാറി വന്ന സർക്കാരുകൾക്ക് മുന്നിൽ അധ്യാപകർ നിവേദനങ്ങൾ നൽകിയെങ്കിലും സംഗീതവും ചിത്രവും ഉൾപ്പെട പഠിക്കുന്ന അധ്യാപകരുടെ നിയമന അംഗീകാരം മാത്രം യാഥാർഥ്യമായില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന അധ്യാപക പാക്കേജിലാണ് ഇവരെ കൂടി ഉൾപ്പെടുത്തുന്നുതും. ശമ്പളം ലഭിക്കുന്നതും.
ചൊവ്വാഴ്ച പുലർച്ചെ ഉമ്മൻചാണ്ടിയുടെ നിര്യാണ വാർത്ത ചാനലുകളിൽ മിന്നി മാറയുന്നത് കണ്ടതോടെ ഏറെ ദുഃഖിതനായ വത്സൻ പഴയകൂട്ടുകാരായ 133 പേരുടെ പേരുകൾ ചേർത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം കോറിയിടുകയായിരുന്നു.
Specialist Teacher Drawing Picture of Oommen Chandy with teacher's name
Adjust Story Font
16