Quantcast

ശമ്പള കുടിശ്ശിക നൽകുമെന്ന കായിക മന്ത്രിയുടെ വാഗ്ദാനം പാഴായി; പ്രതിഷേധവുമായി സ്പോർട്സ് അക്കാദമി ജീവനക്കാർ

ഇനിയും കടം വാങ്ങി മുന്നോട്ട് പോകാനാവില്ലെന്ന് ജീവനക്കാർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-10 07:26:56.0

Published:

10 Dec 2024 4:20 AM GMT

Protest
X

കൊച്ചി: സ്പോർട്സ് കൗൺസിലിന്‍റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാർ ശമ്പളമില്ലാതെ പ്രതിസന്ധിയിൽ. ഉടൻ കുടിശ്ശിക അനുവദിക്കുമെന്ന മന്ത്രി വി.അബ്ദുറഹ്മാന്‍റെ വാഗ്ദാനവും നടപ്പായില്ല. പനമ്പള്ളി നഗർ ഹോസ്റ്റലിലെ മെസ് ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു.

ആഗസ്ത് മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്, ഒക്ടോബറിൽ ജീവനക്കാർ സൂചന പണിമുടക്ക് തീരുമാനിച്ചതോടെ രണ്ടുദിവസത്തിനകം പണം നൽകാമെന്ന് മന്ത്രി നേരിട്ടുറപ്പ് നൽകി. രണ്ടാഴ്ചയ്ക്കുശേഷം മൂന്നു കോടി രൂപ അനുവദിച്ചു വന്ന മന്ത്രിയുടെ പ്രഖ്യാപനവും വന്നു. എന്നാൽ താൽക്കാലിക ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. രാവിലത്തെ പരിശീലനത്തിനുശേഷം ഭക്ഷണം കഴിക്കാതെയാണ് കുട്ടികൾ സ്കൂളിലേക്ക് പോയത്. പക്ഷേ ജീവനക്കാരുടെ സമരത്തിന് കുട്ടികൾ പൂർണ പിന്തുണ നൽകുന്നു.

സംസ്ഥാനത്തുടനീളം 130 ഓളം താൽക്കാലിക ജീവനക്കാരാണ് സ്പോർട്സ് ഹോസ്റ്റലുകളിൽ ഉള്ളത്. പ്രതിദിനം 600 രൂപ നിരക്കിലാണ് ഇവർ ജോലി ചെയ്യുന്നത്. ഭാവി താരങ്ങളെ വാർത്തെടുക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ് മന്ത്രിയും സർക്കാരും.


TAGS :

Next Story