Quantcast

സ്കൂൾ കായികമേളയുടെ പേര് 'സ്കൂൾ ഒളിമ്പിക്സ്' എന്നാക്കി മാറ്റുന്നതില്‍ നിയമ തടസങ്ങൾ ഉണ്ടെന്ന് കായിക വിദഗ്ധർ

സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കും

MediaOne Logo

Web Desk

  • Published:

    16 Oct 2024 2:47 AM GMT

സ്കൂൾ കായികമേളയുടെ പേര് സ്കൂൾ ഒളിമ്പിക്സ് എന്നാക്കി മാറ്റുന്നതില്‍ നിയമ തടസങ്ങൾ ഉണ്ടെന്ന്  കായിക വിദഗ്ധർ
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സ്കൂൾ ഒളിമ്പിക്സ് എന്ന പേര് നൽകുന്നതിന് നിയമ തടസ്സങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കായിക വിദഗ്ധർ. അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ അനുവാദമില്ലാതെ കായികമേളകൾക്ക് ഒളിമ്പിക്സ് എന്ന പേര് നൽകാനാവില്ലെന്നും കായികതാരങ്ങൾക്ക് ഭാവിയിൽ ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഗുണമുണ്ടാകില്ലെന്നും വിമർശനം ഉയർന്നു.

സംസ്ഥാന സ്‌കൂള്‍ കായിക മേള 'സ്കൂൾ ഒളിമ്പിക്സ്' എന്ന പേരില്‍ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടത്താനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സ് മാതൃകയിൽ കായികമേള നടത്തുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ഒളിമ്പിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാവില്ല എന്നും സർക്കാരിന്റെ ഇടപെടൽ ഒളിമ്പിക് ചാർട്ടറുകളുടെ ലംഘനമാണെന്നും കായിക വിദഗ്ധർ പറഞ്ഞു.

വിഷയത്തിൽ ഒളിമ്പിക് അസോസിയേഷൻ ഇടപെട്ടാൽ സർക്കാരിനും അതുപോലെതന്നെ വിജയികളാകുന്ന കായിക താരങ്ങൾക്കും വലിയ തിരിച്ചടിയാകും. ഭാവിയിൽ ജോലി സാധ്യതകൾക്കോ ഉപരിപഠനത്തിനോ കായികമേളയുടെ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതാകും. 2022ൽ കേരള ഒളിമ്പിക്സ് എന്ന വാക്ക് ഉപയോഗിച്ചതതിന് സംസ്ഥാന സർക്കാരിന് ഒളിമ്പിക് അസോസിയേഷൻ നോട്ടീസ് അയക്കുകയും പിന്നീട് സർക്കാർ അത് തിരുത്തുകയും ചെയ്തിരുന്നു. അതേ സർക്കാരിന്റെ കീഴിൽ നടക്കുന്ന കായികമേളയ്ക്ക് തന്നെയാണ് ഇപ്പോൾ വീണ്ടും ഒളിമ്പിക്സ് എന്ന പേര് ഉപയോഗിക്കുന്നത്.

TAGS :

Next Story