കേരളത്തിലെ കായിക സംഘടനകളെ നിയന്ത്രിക്കാതെ കായികമേഖല രക്ഷപ്പെടില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ
ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന് കാരണം കായികമന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. കായിക സംഘടനകളെ നിയന്ത്രിക്കാതെ കേരളത്തിലെ കായികമേഖല രക്ഷപ്പെടില്ലെന്ന് മന്ത്രി. സംഘടനകൾ പണം വാങ്ങി പുട്ടടിക്കുന്നു.
കായിക മത്സരങ്ങളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് കായിക സംഘടനകളാണെന്നും ദേശീയ ഗെയിംസിൽ മോശ പ്രകടനം കാഴ്ച്ച വയ്ക്കുന്നതിന് ഉത്തരവാദി കായിക സംഘടനകളാണ്. ഇവർ പണം വാങ്ങി പൂട്ടടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മത്സരാത്ഥികളെ നിശ്ചയിക്കുന്നതിൽ സർക്കാരിന് നേരിട്ട് ഇടപെടാനാകുന്ന രീതിയിലുള്ള മാറ്റം കായിക മേഖലയിൽ ഉണ്ടായാൽ മാത്രമേ കായിക മേഖല രക്ഷപ്പെടൂ എന്നും മന്ത്രി പറഞ്ഞു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറിന് ചുമതലയുള്ള ഹോക്കിയിൽ സമീപ കാലത്തൊന്നും നേട്ടം ഉണ്ടാക്കാനായില്ല. ആ പണിയെങ്കിലും ആത്മാർഥമായി ചെയ്തിട്ട് വിമർശനം ഉന്നയിക്കാനും മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന് കാരണം കായികമന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാറിന്റെ ഇന്നലത്തെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Adjust Story Font
16