ഇ.പി പുസ്തകവിവാദം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എ.വി ശ്രീകുമാര്‍
വിഷയത്തിൽ ഹൈക്കോടതി കോട്ടയം ഈസ്റ്റ് പോലീസിനോട് വിശദീകരണം തേടി
കൊച്ചി: പുസ്തകവിവാദത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ഡിസി ബുക്ക്സ് മുൻ പബ്ലിക്കേഷൻസ് വിഭാഗം മാനേജർ എ.വി ശ്രീകുമാർ. ഇ.പി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നീക്കം.കേസിലെ ഒന്നാം പ്രതിയാണ് ശ്രീകുമാർ.
വിഷയത്തിൽ ഹൈക്കോടതി കോട്ടയം ഈസ്റ്റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചക്കകം വിശദീകരണം നൽകണം. അതിനുശേഷം തുടർ നടപടികൾ എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31 നാണ് ശ്രീകുമാറിനെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമക്കൽ, ഐടി ആക്ട് ലംഘനം എന്നിവയടക്കമുള്ള വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
വിവാദത്തെ തുടർന്ന് ശ്രീകുമാറിനെ ഡിസി ബുക്സ് ചുമതലകളിൽ നിന്നും നീക്കിയിരുന്നു. ഇപി എഴുതിയ കുറിപ്പുകൾ തിരുത്താൻ ഏൽപ്പിച്ച മാധ്യമ പ്രവർത്തകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഇ.പി എഴുതാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചതായാണ് കേസ്.
Adjust Story Font
16