കെ.എസ്.ഇ.ബിയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സംഘപരിവാര്‍ സഹയാത്രികനായ യോഗാചാര്യന്‍; ബഹിഷ്കരിക്കുമെന്ന് സി.ഐ.ടി.യു
കെ.എസ്.ഇ.ബിയുടെ 65ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഭാഷണ പരമ്പര
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ 65ആം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പര സംഘപരിവാര്‍ സഹയാത്രികനായ ശ്രീ എം ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈദ്യുതിഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. 'പിരിമുറുക്കമില്ലാത്ത ജീവിതവും ജോലിയും യോഗയിലൂടെ' എന്ന വിഷയത്തിലാണ് പ്രഭാഷണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ശ്രീ. എമ്മിനെ മുഖ്യാതിഥിയാക്കിയുള്ള കെ.എസ്.ഇ.ബിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (KSEBWA) പ്രസ്താവനയിറക്കി. ശ്രീ എമ്മിനെ പങ്കെടുപ്പിച്ചാല്‍ വാര്‍ഷികാഘോഷ പരിപാടി ബഹിഷ്കരിക്കുമെന്നാണ് സംഘടന വ്യക്തമാക്കിയത്.
നേരത്തെ കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്- സി.പി.എം ചര്‍ച്ചയ്ക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചിരുന്നു. പിന്നാലെ ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ ഭൂമി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ചര്‍ച്ചയായി. തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കിയത്.
കെഎസ്ഇബിയുടെ കുറിപ്പ്
കെഎസ്ഇബി @65; പ്രഭാഷണ പരമ്പര ശ്രീ. എം ഉദ്ഘാടനം ചെയ്യും
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ 65 ആം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പര നടത്തും.
ഉദ്ഘാടന പ്രഭാഷണം പ്രമുഖ സാമൂഹിക പരിഷ്കർത്താവും പ്രഭാഷകനും എഴുത്തുകാരനുമായ പദ്മഭൂഷൺ ശ്രീ. എം (മുംതാസ് അലി) നിർവ്വഹിക്കും.
A stress free life and perfect work through the science of Yoga എന്ന വിഷയത്തില്‍ മാര്‍ച്ച് 31, ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈദ്യുതിഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം.
പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും.
പ്രഭാഷണം തത്സമയം കെഎസ്ഇബി ഫേസ് ബുക്ക് പേജിൽ ശ്രവിക്കാം.
Adjust Story Font
16