'മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈത്താങ്ങായി'; ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ, ജോലിയിൽ പ്രവേശിച്ചു
റവന്യൂ വകുപ്പിൽ ക്ലർക്കായാണ് ശ്രുതിക്ക് നിയമനം ലഭിച്ചത്
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ. റവന്യൂ വകുപ്പിൽ ക്ലർക്കായാണ് ശ്രുതിക്ക് നിയമനം ലഭിച്ചത്. ഇന്ന് രാവിലെ വയനാട് കലക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു. വാഹനാപകടത്തിൽ കാലിനേറ്റ പരിക്ക് പൂർണമായി ഭേദമായിട്ടില്ലെങ്കിലും ജോലിയിൽ പ്രവേശിക്കാനായിരുന്നു ശ്രുതിയുടെ തീരുമാനം.
കഴിഞ്ഞ മാസമാണ് ശ്രുതിക്ക് റവന്യൂ വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി പി.ജെ ബാബു, സിപിഎം സംസ്ഥാന സമിതി അംഗം സി.കെ ശശീന്ദ്രൻ എന്നിവരോടൊപ്പമാണ് ശ്രുതി കലക്ടറേറ്റിൽ എത്തിയത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ സ്ഥലം എംഎൽഎ ടി.സിദീഖ് കഴിഞ്ഞ ദിവസം വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
Next Story
Adjust Story Font
16