എസ്. എസ്. എല്‍. സി ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ഗ്രേസ് മാര്‍ക്കിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു
ഗ്രേസ് മാര്‍ക്ക് നൽകണോ , മുന്‍ വര്‍ഷത്തെ പോലെ ബോണസ് മാര്‍ക്ക് നല്‍കുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല
തിരുവനന്തപുരം: എസ്. എസ്. എല്‍. സി ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്രേസ് മാര്‍ക്കിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗ്രേസ് മാര്‍ക്ക് നൽകണോ ,മുന്‍ വര്‍ഷത്തെ പോലെ ബോണസ് മാര്‍ക്ക് നല്‍കുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.
കലാ കായിക മത്സരങ്ങളില്‍ നേട്ടം കൊയതവരെ കൂടാതെ എസ് പി സി, എന്‍ സി സി, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങി വിവിധ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കി. കോവിഡ് മൂലം മത്സരങ്ങളോ മറ്റ് പ്രവര്‍ത്തനങ്ങളോ നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം. പകരം ഉപരിപഠനത്തിനായി നിശ്ചിത മാര്‍ക്ക് ബോണസ് പോയന്റായി നല്‍കി. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറി സ്കൂളുകള്‍ സജീവമായതോടെ ഗ്രേസ് മാര്‍ക്ക് സംവിധാനം പുനസ്ഥാപിക്കണം എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പക്ഷെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ട്ടിഫിക്കറ്റ് പരിശോധന പോലും നടക്കാത്തത് കുട്ടികളെയും അധ്യാപകരെയും ആശങ്കപ്പെടുത്തുന്നു..
എല്ലാ വര്‍ഷവും അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂളുകളോട് ആവശ്യപ്പെടാറുണ്ട്. ഇത്തവണ അതും നടന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ ബോണസ് പോയന്റ് നല്‍കുന്നതിനും പരിമിതിയുണ്ട്. എസ് എസ് എല്‍സി ഫലം പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഉണ്ടാകാനിടയില്ല എന്നാണ് സൂചന.
Adjust Story Font
16