Quantcast

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3ന്

രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ

MediaOne Logo

Web Desk

  • Published:

    29 March 2023 1:34 AM GMT

sslc kerala 2023
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ . മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും.

70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5മുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ സ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,19,362 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.

TAGS :

Next Story