ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; ഭിക്ഷയെടുത്ത് പ്രതിഷേധിക്കാൻ കെഎസ്‌യു
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കിയിരുന്നു
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നതിനെതിരെ കെഎസ്‌യു. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. നാളെയും മറ്റന്നാളുമായി മുഴുവൻ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഭിക്ഷ എടുത്ത് പ്രതിഷേധം നടത്തുമെന്നും കെഎസ്‌യു അറിയിച്ചു.
തിരുവനന്തപുരം: എസ് എസ് എൽ സി മോഡൽ പരീക്ഷ പേപ്പർ പ്രിന്റ് ചെയ്യുന്നതിന് സർക്കാർ പിരിവ് എടുക്കുന്നത് പ്രതിഷേധാർഹമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾക്ക് കെ എസ് യു നേതൃത്വം കൊടുക്കും. നാളെയും മറ്റന്നാളുമായി മുഴുവൻ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്കും കെ എസ് യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.
സർക്കാരിന് പണമില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും അത് പിരിക്കേണ്ട സാഹചര്യം ഇല്ല. അതിന് സർക്കാർ മുതിർന്നാൽ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം രൂപപ്പെടും. അടിയന്തിരമായി ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അതിന് അധികാരികൾ അടിയന്തിരമായി തയ്യാറായില്ല എങ്കിൽ പ്രതിഷേധ സൂചകമായി ജില്ല കേന്ദ്രങ്ങളിൽ സർക്കാരിന് വേണ്ടി ഭിക്ഷ യാചിച്ചു കൊണ്ട് ചട്ടി എടുക്കാൻ കെ എസ് യു മുന്നിട്ടിറങ്ങും. തുടർന്നു ഭിക്ഷ യാചിക്കൽ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ കൂട്ടി ചേർത്തു.
Adjust Story Font
16