Quantcast

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും

MediaOne Logo

Web Desk

  • Updated:

    2024-04-30 10:38:14.0

Published:

30 April 2024 9:24 AM GMT

SSLC results to be published on May 8
X

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്. 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും.

കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പാണ് ഈ വർഷം ഫലം പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 3 മുതൽ 20 വരെ ആയിരുന്നു എസ്എസ്എൽസി മൂല്യനിർണയം. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. AI അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും പദ്ധതിയിലൂടെ 80,000 അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മെയ് 19നായിരുന്നു എസ്എസ്എൽസി പരീക്ഷാഫലം. 4,27,000 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പരീക്ഷാ മൂല്യനിർണയ ക്യാംപുകളിൽ 10,863 അധ്യാപകർ പങ്കെടുത്തു. മെയ് 25നായിരുന്നു കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം. ഈ വർഷം 16 ദിവസം നേരത്തേയാണിതെന്നതാണ് പ്രത്യേകത.

TAGS :

Next Story