Quantcast

ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഒളിവിൽ കഴിഞ്ഞ കുമാർ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Jun 2024 7:10 AM GMT

ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
X

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറാണ് പിടിയിലായത്. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജുവിനെ ഇന്നലെയാണ് കുത്തി കൊലപ്പെടുത്തിയത്. ‌ഇരുവരും സുഹൃത്തക്കളായിരുന്നു.

ഇന്ന് പുലർച്ചയോട് കൂടിയാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ കുമാർ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു. മ​​​ദ്യപാനത്തിന് ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

TAGS :

Next Story