കുഴഞ്ഞുവീണ യാത്രികന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് ബസ് ഓടിച്ച് ജീവനക്കാരുടെ മാതൃക
യാത്രക്കാരെയും കൊണ്ട് ബസ്സ് സ്റ്റാന്റിൽ കയറാതെ മുണ്ടക്കയം സർക്കാർ ആശുപത്രിൽ എത്തുകയായിരുന്നു
കോട്ടയം: കുഴഞ്ഞുവീണ യാത്രികന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് ബസ് ഓടിച്ച് ജീവനക്കാരുടെ മാതൃക. കോരുത്തോട് മുണ്ടക്കയം റൂട്ടിൽ ഓടുന്ന 'ഷൈബു' ബസ്സാണ് ദേഹാസ്വാസഥ്യം അനുഭപ്പെട്ട് കുഴഞ്ഞുവീണ കുഴിമാവ് സ്വദേശി സണ്ണിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് ബസ് ഓടിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുഴിമാവിൽ നിന്നും മുണ്ടക്കയത്തേയ്ക്കുള്ള ട്രിപ്പിലാണ് സണ്ണി ബസ്സിൽ കയറിയത്. ബസ് മടുക്കയിൽ എത്തിയപ്പോൾ അദ്ദേഹം കുഴഞ്ഞ് സ്വീറ്റിനിടയിൽ വീഴുകയായിരുന്നു. തുടർന്ന് ബസ് കണ്ടക്ടർ സുനീഷും ഡ്രൈവർ അലി വിഎസും ചേർന്ന് പ്രഥമിക ചികിത്സ നൽകി യാത്ര തുടർന്നു. എന്നാൽ വീണ്ടും പനക്കച്ചിറയിൽ എത്തിയപ്പോൾ സണ്ണി വീണ്ടും കുഴഞ്ഞുവീണു. തുടർന്ന് ബസ് കടന്ന് പോകുന്ന റൂട്ടിലെ സ്വകാര്യ ലാമ്പ് ജീവനകരെ ഫോണിൽ വിവരം അറിയിക്കുകയും സണ്ണിയുമായി ബസ് വണ്ടൻപാതാലിൽ എത്തുകയുമായിരുന്നു. ലാബ് ജീവനക്കാർ സണ്ണിയെ ബസ്സിൽ കയറി പരിശോധിക്കുകയും പ്രഷർ കുറയുന്നതായി കണ്ടെത്തുകയും ചെയ്തു. ഉടനെ തന്നെ മറ്റ് സ്റ്റോപ്പുകളിൽ ഇറക്കേണ്ട യാത്രക്കാരെയും കൊണ്ട് ബസ്സ് സ്റ്റാന്റിൽ കയറാതെ മുണ്ടക്കയം സർക്കാർ ആശുപത്രിൽ എത്തി. തുടർന്ന് മുണ്ടക്കയം സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് രോഗിയ്ക്ക് മതിയായ ചികിത്സ നൽകി.
Adjust Story Font
16