Quantcast

സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്; ശബ്ദരേഖ പുറത്ത്

'പത്തൊമ്പതാം നൂറ്റാണ്ട്' പോലുള്ള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2023-08-06 06:02:51.0

Published:

6 Aug 2023 1:55 AM GMT

സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്; ശബ്ദരേഖ പുറത്ത്
X

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വിവാദത്തിൽ ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തിയെന്ന് നേമം പുഷ്പരാജ് പറയുന്ന ഫോൺ സംഭാഷണം മീഡിയവണിന് ലഭിച്ചു. 'പത്തൊമ്പതാം നൂറ്റാണ്ട്' പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്നു. സിനിമയ്ക്ക് ലഭിച്ച മൂന്ന് അവാർഡുകൾ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും സംവിധായകൻ വിനയനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു.

അവാർഡുകൾ നൽകാൻ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങൾ തിരികെ വന്ന് ഒന്നുകൂടി ചർച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടൽ മൂലം എന്നും നേമം പുഷ്പരാജ് ആരോപിച്ചു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. എന്നാൽ രഞ്ജിത്തിന് ക്ലീൻ ഷീറ്റ് നൽകിയ മന്ത്രി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. തുടർച്ചയായി ജൂറി അംഗങ്ങൾ രംഗത്തു വരുമ്പോഴും പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല.


TAGS :

Next Story