ഓക്‌സിജൻ വില വർധന നിരോധിച്ചു; പൂഴ്ത്തിവെപ്പിനോ കരിഞ്ചന്ത വിൽപ്പനയ്‌ക്കോ ശ്രമിച്ചാൽ കർശന നടപടി
മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കാൻ കാലതാമസം പാടില്ലെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഓക്‌സിജൻ വില വർധന നിരോധിച്ചതായി സംസ്ഥാന സർക്കാർ. ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്ത്തിയാലോ കരിഞ്ചന്ത വില്പനയ്ക്ക് ശ്രമിച്ചാലോ കർശന നടപടി സ്വീകരിക്കും. മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കാൻ കാലതാമസം പാടില്ലെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഓക്‌സിജന്‍റെ പരമാവധി ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഓക്‌സിജൻ ലഭ്യത നിരീക്ഷിക്കാൻ ഓരോ കേന്ദ്രങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കും. സംസ്ഥാനത്തെ മെഡിക്കൽ ഓക്‌സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ അനുവദിച്ചതായും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
Adjust Story Font
16