Quantcast

ലോകായുക്തയുടെ വായടപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയമഭേദഗതിക്ക് നീക്കം

പൊതു പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പിൽ കാതലായ മാറ്റം വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-02 07:43:50.0

Published:

2 Oct 2021 5:39 AM GMT

ലോകായുക്തയുടെ വായടപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയമഭേദഗതിക്ക് നീക്കം
X

ലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിയമഭേഗതിയോടെ ലോകായുക്തയുടെ അധികാരങ്ങള്‍ കുറക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് സി.പി.എം പാര്‍ട്ടി നേതൃതലത്തിലും ധാരണയായിട്ടുണ്ട്. പൊതു പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പിൽ കാതലായ മാറ്റം വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് നീക്കം.

എന്താണ് ലോകായുക്ത?

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന്‍ സംഘടനയാണ് ലോകായുക്ത. കേരളത്തില്‍ ലോകായുക്ത നിലവില്‍ വരുന്നത് 1998 നവംബർ 15-നാണ്. നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോകായുക്ത. ഒരു ലോകായുക്ത. രണ്ട് ഉപ ലോകായുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം.

ലോകായുക്തയുടെ പരിധിയില്‍വരുന്നവര്‍

ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മനഃപൂര്‍വം മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി വ്യവസ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കല്‍ തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.

സംസ്ഥാനത്തെ മന്ത്രിമാര്‍ (നിലവില്‍ മന്ത്രിയായിരിക്കുന്നവരോ മുന്‍പ് മന്ത്രിയായിരുന്നവരോ എല്ലാം ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരും)

  • മന്ത്രിമാർ
  • എം.എൽ.എ.മാർ
  • സർക്കാർ ജീവനക്കാർ
  • തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ
  • തൊഴിലാളി യൂണിയൻ ഭാരവാഹികൾ
  • രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ
  • സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ
  • സർ‌വകലാശാലകൾ
  • പൊതുമേഖലാസ്ഥാപനങ്ങൾ

നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ അഴിമതി വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നൽകാം.


TAGS :

Next Story