സ്വകാര്യആശുപത്രിയിലെ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍
സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് പ്രതിദിനം പരമാവധി ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍; ഉത്തരവ് അഭിനന്ദനാർഹമെന്ന് കോടതി
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് പരമാവധി പ്രതിദിനം ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് അഭിനന്ദനാർഹമെന്ന് കോടതി.
ജനറൽ വാർഡിന് പ്രതിദിനം ഈടാക്കാവുന്ന 2645 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിപിഇ കിറ്റുകൾ വിപണി വിലയ്ക്ക് നൽകണം. പരാതികൾ ഡിഎംഒ യെ അറിയിക്കാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതിൽ വരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൂടുതൽ നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ പറഞ്ഞു.
ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് അധിക തുകയുടെ പത്തു ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റർ പോലുള്ള അവശ്യ ഉപകാരങ്ങൾക്കും അധിക നിരക്ക് ഈടാക്കരുത്.
എന്നാല്‍ സർക്കാർ ഉത്തരവിലെ പല നിർദേശങ്ങളും പ്രായോഗികം അല്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. ആശുപത്രികൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണ്. പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഉത്തരവ് പാലിക്കാൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടന്നും കോടതി.കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടായെന്നു കോടതി. നീതികരിക്കാൻ കഴിയാത്ത തരത്തിൽ ബില്ലുകൾ ഈടാക്കുന്നത് സ്വകാര്യ ആശുപത്രികൾ തുടരുന്നു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപ വാങ്ങുന്നു. കഞ്ഞിക്ക് 1353 രൂപയൊക്കെ ഈടാക്കുന്ന ആശുപത്രികളുണ്ടന്നും കോടതി.
Adjust Story Font
16