കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി
ജനുവരി മൂന്നു മുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 15-18 പ്രായക്കാർക്കാണ് വാക്‌സിൻ നൽകുക.
കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ജനുവരി മൂന്നു മുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 15-18 പ്രായക്കാർക്കാണ് വാക്‌സിൻ നൽകുക. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും. 60 വയസിന് മുകളിലുള്ള മറ്റു രോഗങ്ങളുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16