കോവിഡ് വാക്സിൻ സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങും
ആറര ലക്ഷം ഡോസ് വാക്സിൻ കൂടെയെത്തിയതോടെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി
കോവിഡ് വാക്സിൻ സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങും.സ്വകാര്യ വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്ക് സെക്രട്ടറി തല സമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിൻ കൂടെയെത്തിയതോടെ വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി..
വാക്സിൻ സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചെങ്കിലും മറുപടിയ്ക്ക് കാത്തു നിൽക്കേണ്ടെന്നാണ് തീരുമാനം. സ്വന്തം നിലയിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ കേരളം ആരംഭിച്ചു. കേന്ദ്രത്തിന്റെ മറുപടി പ്രതികൂലമായാൽ പിന്നീട് വാക്സിൻ വാങ്ങുന്നതിൽ കാലതാമസം ഉണ്ടായേക്കും. ഇത് ഒഴിവാക്കാനാണ് നേരിട്ട് കമ്പനികളുമായി വാക്സിൻ വാങ്ങുന്നതിന് നടപടി തുടങ്ങിയത്. ഇതിനായി സെക്രട്ടറി തല സമിതി രൂപീകരിച്ചു
സ്വകാര്യ ആശുപത്രികൾക്ക് സ്വന്തം നിലയിൽ വാക്സിൻ വാങ്ങാം. വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതിൽ അഞ്ചര ലക്ഷം കൊവിഷീൽഡും 1 ലക്ഷം കൊവാക്സിനുമാണ്.
Adjust Story Font
16