ബിഷപ്പുമാർക്കെതിരായ പ്രസ്താവന; സജി ചെറിയാനെ തള്ളി മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എൻ വാസവനും
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെ പിന്തുണയ്ക്കാതെ മന്ത്രിമാർ. ഓരോരുത്തരും പറയുന്നത് സർക്കാർ നിലപാടായി കാണരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ബിഷപ്പുമാർ പങ്കെടുത്തതിൽ സർക്കാരും പാർട്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി ബിഷപ്പുമാർക്ക് വിരുന്നൊരുക്കിയത് കാപട്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സജി ചെറിയാന്റെ പ്രസ്താവന താൻ കണ്ടിട്ടില്ലെന്നും വാസവൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.
സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ ദീപിക പത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. സജി ചെറിയാൻ നിരന്തരം വിടുവായിത്തം പറയുകയാണെന്നും അത് തിരുത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു. ബിഷപ്പുമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
Adjust Story Font
16