Quantcast

'ആർ.എസ്.എസ് അനുകൂല പ്രസ്താവന പാർട്ടിക്ക് അവമതിപ്പുണ്ടാക്കി'; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരന് വിമർശനം

ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2022-12-11 14:25:17.0

Published:

11 Dec 2022 11:17 AM GMT

ആർ.എസ്.എസ് അനുകൂല പ്രസ്താവന പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരന് വിമർശനം
X

കൊച്ചി: ആർ.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയായി.

അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരൻ എം.പി പറഞ്ഞു. ''പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണ്ണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു''- കെ മുരളീധരൻ എംപി പറഞ്ഞു.

സമകാലീന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചയായിട്ടുണ്ടെന്നാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. ശശി തരൂർ വന്ന ശേഷം പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള വിഭാഗീയത ഉൾപ്പെടെ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. നേതാക്കൾ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കിൽ ജില്ലാ കമ്മിറ്റിയെ അറിയിച്ച് വേണം നടത്താൻ എന്ന നിർദേശം രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നുവന്നു. ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

TAGS :

Next Story