Quantcast

'പ്രതിപക്ഷം രാഹുലിനൊപ്പം ഐക്യപ്പെടണം'; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സത്യദീപം

നിയമസഭയിൽ അടിയന്തര പ്രമേയം അനുവദിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.

MediaOne Logo

Web Desk

  • Published:

    30 March 2023 12:17 PM

Sathyadeepam supports rahul gandhi
X

rahul gandhi

കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ വിമർശനവുമായി അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയത് അസാധാരണ നടപടിയാണെന്ന് സത്യദീപം മുഖ്യപ്രസംഗത്തിൽ പറയുന്നു. കോടതി വിധിയാണെന്ന് പറഞ്ഞാണ് നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സമയംപോലും കാക്കാതെ അയോഗ്യനാക്കിയത് അസാധാരണമാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഈ അസാധാരണ നടപടിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിര ഐക്യപ്പെടണമെന്നും മുഖ്യപ്രസംഗം പറയുന്നു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷം ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയും മുഖ്യപ്രസംഗത്തിൽ പറയുന്നുണ്ട്.

നിയമസഭയിൽ അടിയന്തര പ്രമേയം അനുവദിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. ഇവിടത്തെ ഭരണപക്ഷം കേന്ദ്രത്തിൽ പ്രതിപക്ഷമാകുമ്പോൾ അടിയന്തര പ്രമേയത്തിന് വേണ്ടി വാദിക്കുന്നവരാണ്. അവിടെ ചർച്ചയാവാം ഇവിടെ ചർച്ച പാടില്ല എന്നത് അവസരവാദമാണെന്നും മുഖ്യപ്രസംഗം പറയുന്നു.

TAGS :

Next Story