Quantcast

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; വോട്ടർമാരുമായെത്തിയ വാഹനങ്ങൾക്ക് നേരെ കല്ലേറ്, സംഘർഷം

കനത്ത പൊലീസ് സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Nov 2024 3:56 AM GMT

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; വോട്ടർമാരുമായെത്തിയ വാഹനങ്ങൾക്ക് നേരെ കല്ലേറ്, സംഘർഷം
X

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. വോട്ടുചെയ്യാനെത്തിയ വാഹനങ്ങൾക്ക് നേരെ ഒരുവിഭാഗം കല്ലെറിഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തേ ഔദ്യോഗിക പക്ഷവും വിമതപക്ഷവുമായി വാക്കേറ്റമുണ്ടായിരുന്നു. അതിനിടയിൽ കള്ളവോട്ട് ആരോപണവും ഉയരുന്നുണ്ട്. രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ, ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.

TAGS :

Next Story