Quantcast

പാലക്കാട് ഡിസിസി ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

പാലക്കാട് പോളി ടെക്‌നിക് കോളേജിൽ കെഎസ്‌യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-01-11 07:18:58.0

Published:

11 Jan 2022 7:17 AM GMT

പാലക്കാട് ഡിസിസി ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
X

പാലക്കാട് ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇടുക്കിയിലെ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇടതുപക്ഷ സംഘടനകൾ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഡിസിസി ഓഫീസിനു നേരേയുണ്ടായ കല്ലേറെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ ഇതിനെ തുടർന്ന് നേരിയ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും കോൺഗ്രസിന്റെ കൊടിമരം തകർക്കുന്ന അവസ്ഥയുണ്ടായി. പാലക്കാട് പോളി ടെക്‌നിക് കോളേജിൽ കെഎസ്‌യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെ നടന്ന ഏതാനും പ്രതിഷേധ പരിപാടികളിൽ കെ സുധാകരന്റെ ഫ്‌ളക്‌സുകളും തകർക്കപ്പെട്ടിട്ടുണ്ട്. അതേസമയം കണ്ണൂർ ഡിസിസി ഓഫീസിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായാണ് വിവരം. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന പൊളിറ്റിക്കൽ കൺവെൻഷൻ നടക്കുന്നതിനാലാണ് കണ്ണൂർ ഡിസിസി ഓഫീസിന് സുരക്ഷ വർധിപ്പിച്ചത്‌.

TAGS :

Next Story